¡Sorpréndeme!

അമ്മ ഒറ്റക്കല്ല കൊന്നത് എന്ന നിഗമനത്തിലെത്തി പോലീസ് | Oneindia Malayalam

2018-01-19 658 Dailymotion

ജിത്തു ജോബിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുടരുകയാണ്. താന്‍ ഒറ്റയ്ക്കാണ് മകനെ കൊലപ്പെടുത്തിയത് എന്നും കൊല നടത്തിയത് എങ്ങനെയെന്നും അമ്മ ജയമോള്‍ പോലീസിന് വിശദമായ മൊഴി നല്‍കിക്കഴിഞ്ഞു. എന്നാലിത് പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. ജയമോളുടെ മൊഴികള്‍ പലതും പൊരുത്തപ്പെടുന്നില്ല എന്നതും അവിശ്വസനീയമാണ് എന്നതുമാണ് കാരണം. ജിത്തു കൊലക്കേസില്‍ പോലീസിന് ഉത്തരം കിട്ടേണ്ടത് സുപ്രധാനമായ നിരവധി ചോദ്യങ്ങള്‍ക്കാണ്.ജിത്തുവിനെ താന്‍ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയത് എന്നാണ് ജയമോള്‍ മൊഴി നല്‍കിയിരിക്കുന്നത്. ജിത്തുവിനെ തള്ളി താഴെയിട്ട ശേഷം ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയും മരണം ഉറപ്പിക്കാന്‍ കഴുത്തില്‍ വെട്ടുകയും ചെയ്തു. ശേഷം കത്തിക്കുന്നതിന് വേണ്ടി പറമ്പിലേക്ക് വലിച്ച് കൊണ്ടുപോയി എന്നത് പോലീസിന് വിശ്വസിക്കാനാവുന്നില്ല. ജിത്തുവിനെ ആദ്യം വീടിനോട് ചേര്‍ന്ന മതിലിന് അരികിലും പിന്നീട് വാഴത്തോട്ടത്തിലുമിട്ടാണ് കത്തിച്ചത്. ഒരു മനുഷ്യശരീരം മണിക്കൂറുകളോളം കത്തിയിട്ടും പ്രദേശത്തെ ആരും അറിഞ്ഞില്ല എന്നതും അവിശ്വസനീയമാണ്.
Kollam Case: Many questions to get answer